ഗണിതശാസ്ത്ര സെമിനാർ
Thursday 26 March 2026 12:34 AM IST
തൃശൂർ: സെന്റ് തോമസ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെ.എസ്.സി.എസ്.ടി.ഇ, ഐ.ക്യു.എ.സി എന്നിവയുടെ സഹകരണത്തോടെ അൾജിബ്ര ആൻഡ് ക്രിപ്റ്റോഗ്രഫി കോൺഫറൻസ് സംഘടിപ്പിച്ചു. കൊൽക്കത്ത ഐ.എസ്.ഐ മുൻ ഡയറക്ടർ പ്രൊഫ. ബിമൽ കുമാർ റോയ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഫാ. കെ.എ.മാർട്ടിൻ അദ്ധ്യക്ഷനായി. ഗണിതശാസ്ത്ര വിഭാഗം അസോ. പ്രൊഫസർ ഡോ. എം.ഐ.സാജു, കോളേജ് എക്‌സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, വകുപ്പ് മേധാവി ഡോ. എം.വിജി, വൈസ് പ്രിൻസിപ്പൽ ഡോ. ഫാ. അനിൽ ജോർജ്, ഡോ. ദിവ്യ ജോർജ്, ഡോ. ജോയ്‌സ് ജോസ്, ആന്റണി ജോൺ, ആതിര അശോക് എന്നിവർ സംസാരിച്ചു.