ബസിൽ കൊണ്ടുവന്ന 62.5 ലക്ഷം പിടികൂടി
Thursday 26 March 2026 1:46 AM IST
തൃശൂർ: ദേശീയപാതയിൽ പട്ടിക്കാടിനടുത്ത് മുടിക്കോട് വെച്ച് ബസ് യാത്രക്കാരനിൽ നിന്നും രേഖകളില്ലാത്ത 62.5 ലക്ഷം പിടികൂടി. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള കർണ്ണാടക കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ കെ.ഉദയശങ്കർ (35) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്ഥലം വിറ്റുകിട്ടിയ പണമാണെന്നാണ് യുവാവ് മൊഴി നൽകിയത്. എന്നാൽ രേഖകൾ ഹാജരാക്കാനായില്ല. ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. തൃശൂർ എക്‌സൈസ് ആൻഡ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും തൃശൂർ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പരിശോധന നടത്തിയത്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ജെ.റോയ്, ഇൻസ്‌പെക്ടർ എൻ.സുദർശന കുമാർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി.