വിഷയാവതരണ പരിപാടി

Friday 27 March 2026 5:57 AM IST

തിരുവനന്തപുരം: ഹംസധ്വനി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'യുദ്ധം-സർവനാശം' എന്ന വിഷയാവതരണ പരിപാടി സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു. റിട്ട.മേജർ ഡോ.ബാലചന്ദ്രൻനായർ വിഷയാവതരണം നടത്തി. കുടവനാട് സുരേന്ദ്രൻ അദ്ധ്യക്ഷനായി. അനുബന്ധമായി നടന്ന കാവ്യസംഗമം മുഖത്തല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വസന്തപിള്ള അദ്ധ്യക്ഷയായി. ആശകിഷോർ,ശോഭനതിരുമല,ആർ.പത്മനാഭൻ,പേയാടുവിജയൻ,എം.ആർ.കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു. 30ൽ പരം കവികൾ കവിതകൾ അവതരിപ്പിച്ചു.