ഗവ.ഐ.ടി.യിൽ ഇംഗ്ലീഷ് ഫെസ്റ്റ്

Friday 27 March 2026 1:56 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടീച്ചേഴ്സ് എഡ്യുക്കേഷൻ സംഘടിപ്പിച്ച 'ഫ്ലുവൻഷ്യ 2026' ഇംഗ്ലീഷ് ഫെസ്റ്റ് നെയ്യാറ്റിൻകര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.സജീവ്കുമാർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡി.എസ്.ഷീലുകുമാർ അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര ബി.ആർ.സി മുൻ കോഓർഡിനേറ്റർ അയ്യപ്പൻ.എം മുഖ്യപ്രഭാഷണം നടത്തി.ഷിബു ശിവാനന്ദ്,ഡോ.കൃഷ്ണകുമാർ,കുമാരി സ്നേഹ.ആർ.എസ് എന്നിവ‌‌‌ർ പങ്കെടുത്തു.