10 വയസുകാരിക്കു നേരെ അതിക്രമം: പ്രതിക്ക് 6 വർഷം കഠിന തടവ്

Friday 27 March 2026 1:29 AM IST

നെയ്യാറ്റിൻകര: മദ്യലഹരിയിൽ 10 വയസുകാരിയെ ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവ്.

കുന്നത്തുകാൽ തവയത്തുക്കോണം പ്ലാവിള വീട്ടിൽ ഷാജിയെയാണ് (46) നെയ്യാറ്റിൻകര അതിവേഗ കോടതി (പോക്സോ) ജഡ്ജി കെ.എം.സുജ 6 വർഷം കഠിനതടവിനും,​15,000 രൂപ പിഴ ഒടുക്കാനും വിധിച്ചത്.

2018ൽ മറ്റൊരു കേസിൽപ്പെട്ട് ജയിൽ മോചിതനായി വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രതി, ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഉപദ്രവിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്.വിനോദ്,​അഡ്വ.വി.ആർ.മായാദേവി എന്നിവർ ഹാജരായി.വെള്ളറട എസ്.എച്ച്.ഒയായിരുന്ന എസ്.സതീഷ് കുമാറാണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.