പുസ്തക പ്രകാശനം ശനിയാഴ്ച

Friday 27 March 2026 12:14 AM IST
പുസ്തക പ്രകാശനം

തലശ്ശേരി: പ്രൊഫസർ ദാസൻ പുത്തലത്ത് എഴുതിയ എം.എഫ് ഹുസൈനും ആവിഷ്കാര സ്വാതന്ത്ര്യവും, ലേഖന സമാഹാരം നാളെ സീപേർ റസിഡൻസി ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3.30ന് ചേരുന്ന ചടങ്ങിൽ വയലാർ അവാർഡ് ജേതാവ് യു.കെ കുമാരൻ പ്രകാശനം നിർവ്വഹിക്കും. ശിഖ പയ്യമ്പള്ളി ഏറ്റുവാങ്ങും. പ്രൊഫസർ ദാസൻ പുത്തലത്തിന്റെ അഞ്ചാമത് രചനയാണിത്. കെ. ശിവദാസന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ പ്രൊഫ. എ.പി സുബൈർ, പി. ജനാർദ്ദനൻ, സുനിൽ മടപ്പള്ളി, കതിരൂർ ടി.കെ ദിലീപ് കുമാർ, ഉസ്മാൻ പി. വടക്കുമ്പാട്, വി. കുഞ്ഞനന്തൻ, ഗ്രന്ഥകർത്താവ് ദാസൻ പുത്തലത്ത് എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ കെ. ശിവദാസൻ, പ്രൊഫ. ദാസൻ പുത്തലത്ത്, കെ. രാജീവൻ, കതിരൂർ ടി.കെ ദിലീപ് കുമാർ, ശശികുമാർ കല്ലിടുമ്പിൽ പങ്കെടുത്തു.