യു.ഡി.എഫ് മണ്ഡലം ഓഫീസ് ഉദ്ഘാടനം

Friday 27 March 2026 12:10 AM IST
യു.ഡി.എഫ് തളിപ്പറമ്പ് മണ്ഡലം ഓഫീസ് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല ഉദ്ഘാടനം ചെയ്യുന്നു.

തളിപ്പറമ്പ്: യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന തളിപ്പറമ്പ് മണ്ഡലം സ്ഥാനാർത്ഥി ടി.കെ ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പാതയിൽ തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ ഓഫീസ് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, പി. മുഹമ്മദ് ഇഖ്ബാൽ, ടി. ജനാർദ്ദനൻ, പി.കെ സുബൈർ, ഒ.പി ഇബ്രാഹിം കുട്ടി, പി.കെ സരസ്വതി, എ.ഡി സാബൂസ്, കെ.വി മുഹമ്മദ് കുഞ്ഞി, രജനി രമാനന്ദ്, സമദ് കടമ്പേരി, കെ. മുസ്തഫ ഹാജി, പി.വി അബ്ദുൽ ഷുക്കൂർ, പി.സി നസീർ, സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ എന്നിവർ സംസാരിച്ചു.