അമലയിൽ പി.ജി. ഓറിയന്റേഷൻ പ്രോഗ്രാം
Friday 27 March 2026 12:00 AM IST
തൃശൂർ: അമല മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ച പി.ജി.വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമ്മേൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്‌സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ലോലാദാസ്, ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. റെന്നീസ് ഡേവിസ്, പി.ജി. സ്റ്റാഫ് അഡൈ്വസർ ഡോ. എസ്. അനീഷ്, പി.ജി. ഓറിയന്റേഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.അജിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. 61 പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികളും പങ്കെടുത്തു.