സൂര്യയുടെ കറുപ്പ്, കലക്കൻ ഡാൻസുമായി സ്വാസിക
Friday 27 March 2026 6:35 AM IST
സൂര്യ നായകനായി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തിൽ ഗാനരംഗത്തിൽ കൈയടി നേടി സ്വാസിക.നാങ്ക നാല് പേര്, എന്ന ലിറിക്കൽ വീഡിയോയിൽ ആണ് സ്വാസികയുടെ തകർപ്പൻ പ്രകടനം. സായ് അഭ്യങ്കർ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് ചിമ്പുവും സായ്യും അസൽ കോളാറും ചേർന്നാണ് . തൃഷ ആണ് നായിക. ഇന്ദ്രൻസ്, അനഘ മായരവി, ശിവദ, നാട്ടി, സുപ്രീത റെഡ്ഡി എന്നിവരാണ് മറ്റു താരങ്ങൾ. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന കറുപ്പ് മേയ് 14ന് റിലീസ് ചെയ്യും.