പവർഫുൾ മോദി, ജനപ്രീതിയുള്ള ആഗോള നേതാവ് ...

Friday 27 March 2026 12:42 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ജനപ്രിതിയുള്ള ആഗോള ജനാധിപത്യ നേതാവ്. യു.എസ് ഡാറ്റാ അനലിസ്റ്റ് സ്ഥാപനമായ മോർണിംഗ് കൺസൾട്ട് നടത്തിയ ആഗോള സർവേയിലാണിത്.മോദിക്ക് സർവേയില്‍ 68 ശതമാനം റേറ്റിംഗ് ലഭിച്ചു. സർവേയിൽ പങ്കെടുത്ത 26%പേർ മാത്രമാണ് മോദിയുടെ നേതൃത്വത്തെ എതിർത്തത്. ആറു ശതമാനംപേർ അഭിപ്രായം പ്രകടിപ്പിച്ചില്ല. ഈ മാസം രണ്ടിനും എട്ടിനും ഇടയിലാണ് 'ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കർ' എന്ന സർവേ നടത്തിയത്