കളക്ടറുടെ പ്രചാരണ തിരഞ്ഞെടുപ്പ് യാത്ര

Friday 27 March 2026 12:17 AM IST

തൃശൂർ: തൃശൂർ പൂരത്തിന് മുമ്പ് വരുന്ന തിരഞ്ഞെടുപ്പ് പൂരത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന സന്ദേശവുമായി ജില്ലാ കളക്ടറുടെ പ്രചാരണ യാത്ര. കഴിഞ്ഞ ദിവസം ഗുരുവായൂർ ആനക്കോട്ടയിലെത്തിയ ജില്ലാ കളക്ടർ ആനപ്പാപ്പാൻമാർക്കൊപ്പം വോട്ട് അഭ്യർത്ഥന നടത്തി. ഗജവീരന്മാരുടെ കൊമ്പ് പിടിച്ച്, പൂരത്തെ സ്‌നേഹിക്കുന്ന തൃശൂർക്കാർ ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവത്തെയും നെഞ്ചേറ്റണമെന്ന് കളക്ടർ പറഞ്ഞു. വോട്ടർ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം നടപ്പിലാക്കുന്ന സ്വീപ് പ്രചാരണ പരിപാടികളുടെ ഭാഗമായാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരായ കുട്ടികളുടെ ശിങ്കാരിമേളവും നൈറ്റ് വാക്കും സംഘടിപ്പിച്ചിരുന്നു. ഇന്ന് സിവിൽ സ്റ്റേഷനിൽ വൈകിട്ട് നാല് മണിക്ക് വടംവലി മത്സരം നടക്കും.