ഓൺലൈൻ കോഴ്‌സിന് അപേക്ഷിക്കാം

Friday 27 March 2026 12:18 AM IST

തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ ഇ - പഠന കേന്ദ്രം നടത്തിവരുന്ന 'ജൈവ ജീവാണു വളങ്ങൾ' എന്ന വിഷയത്തിലെ സൗജന്യ ഓൺലൈൻ കോഴ്‌സിന്റെ പുതിയ ബാച്ച് 2026 ഏപ്രിൽ 20 ന് ആരംഭിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://celkau.in/elearning/reg.php എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 30ന് ശേഷം പുതിയ രജിസ്ട്രേഷനുകൾ സ്വീകരിക്കുന്നതല്ല.

24 ദിവസം ദൈർഘ്യമുള്ള കോഴ്‌സ് പൂർണ്ണമായും മലയാളത്തിലാണ്. പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കെ.എ.യു. മോക്ക് പ്ലാറ്റ്‌ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. സർട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കും. ഏപ്രിൽ 20 മുതൽ യൂസർ ഐ.ഡിയും പാസ് വേർഡും ഉപയോഗിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാം. ഫോൺ: 04872438566