വേനലവധിയിൽ സ്‌പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ

Friday 27 March 2026 12:20 AM IST

തൃശൂർ: വേനലവധിയിൽ ഐ.ആർ.സി.ടി.സി ഭാരത് ഗൗരവ് സ്‌പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ ദിവ്യ ദ്വാരക-സോമനാഥ് യാത്ര ആരംഭിക്കുന്നു. തിരുനെൽവേലിയിൽ നിന്ന് മേയ് പത്തിന് യാത്ര തുടങ്ങും. തിരുവനന്തപുരം സെൻട്രൽ, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.പത്ത് ദിവസത്തെയാണ് യാത്ര. നാഗേശ്വർ ജ്യോതിർലിംഗം, ബെറ്റ് ദ്വാരക, ദ്വാരകാധീശ് ക്ഷേത്രം, രുക്മിണി ദേവി ക്ഷേത്രം, സോമനാഥ് ജ്യോതിർലിംഗം, ബാൽക്ക തീർത്ഥ ക്ഷേത്രം,ഭാവ്‌നഗറിലെ നിഷ്‌കലങ്ക് മഹദേവ ക്ഷേത്രം, ഗാന്ധി സ്മൃതി എന്നിവ സന്ദർശിക്കാം. യാത്ര 19ന് അവസാനിക്കും. പക്കേജിന് 28,760 രൂപയാണ് നിരക്ക്. ഔദ്യോഗിക ഐ.ആർ.സി.ടി.സി പോർട്ടൽ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം.