കേരളം സാംസ്‌കാരിക പോരാട്ടങ്ങളുടെ സൃഷ്ടി: ധർമ്മരാജ് അടാട്ട്
Friday 27 March 2026 12:24 AM IST
പറപ്പൂർ: നവോത്ഥാന നായകർ ഉൾപ്പെടെയുള്ള സാംസ്‌കാരിക നേതാക്കളുടെ പോരാട്ടങ്ങളിലൂടെയാണ് ആധുനിക കേരളം രൂപപ്പെട്ടതെന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ അദ്ധ്യക്ഷൻ ഡോ. ധർമ്മരാജ് അടാട്ട് . സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ ജില്ലാ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. ഹാരിഫാബി അദ്ധ്യക്ഷയായി. യൂണിയൻ അംഗങ്ങളായ രാജൻ കോഴിപ്പുറം, കെ.പി. ജോസഫ് എന്നിവർ രചിച്ച ഗ്രന്ഥങ്ങൾ സിനിമാ - സീരിയൽ നടൻ നന്ദകിഷോർ പ്രകാശനം ചെയ്തു. സ്മരണികയുടെ പ്രകാശനം സംസ്ഥാന പ്രസിഡന്റ് എ.പി. ജോസ് നിർവഹിച്ചു. ജോസ് കോട്ട പറമ്പിൽ, ഇ.വി.ദശരഥൻ, കെ. ചന്ദ്രമോഹനൻ,ടി. എം യോഹന്നാൻ എന്നിവർ സംസാരിച്ചു.