ലോറിയിൽ കാർ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്
Friday 27 March 2026 12:28 AM IST
അരൂർ: എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കാറിടിച്ച് ഒരുകുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ആലപ്പുഴ അവലുക്കുന്ന് പ്ലാശ്ശുകുളങ്ങരവേലി വീട്ടിൽ ചക്രപാണി (79), ഭാര്യ അമ്മിണി (69), മകൻ റൗഷാൻ (41) എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.40ഓടെയായിരുന്നു സംഭവം. എറണാകുളം ലിസി ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.ചക്രപാണിയായിരുന്നു കാർ ഓടിച്ചിരുന്നത്.
പരിക്കേറ്റ മൂന്നുപേരെയും ലേക്ക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.