ജില്ലയിൽ വോട്ടർമാർ 16,82,697
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലായി ആകെയുള്ളത് 16,82,697 വോട്ടർമാർ. 8,71,041 സ്ത്രീകളും 8,11,641 പുരുഷന്മാരും 15 ട്രാൻസ്ജെൻഡർമാരുമാണ് പട്ടികയിലുള്ളത്. ചേർത്തലയിലാണ് കൂടുതൽ വോട്ടർമാർ (206016). ഏറ്റവും കുറവ് വോട്ടർമാരുള്ളത് കുട്ടനാട് നിയോജക മണ്ഡലത്തിലാണ്. 153981പേർ. സ്ത്രീ വോട്ടർമാർ കൂടുതലും ചേർത്തലയിലാണ്, 106198 പേരാണ് ഇവിടെയുള്ളത്. കായംകുളത്ത് 105248 സ്ത്രീ വോട്ടർമാരുണ്ട്.
മണ്ഡലങ്ങളും വോട്ടർമാരും
അരൂർ പുരുഷൻ: 93883 സ്ത്രീ: 97582 ട്രാൻസ്ജെൻഡർ: 0 ആകെ: 191465
ചേർത്തല പുരുഷൻ: 99816 സ്ത്രീ: 106198 ട്രാൻസ്ജെൻഡർ: 2 ആകെ: 206016
ആലപ്പുഴ പുരുഷൻ: 93592 സ്ത്രീ: 98288 ട്രാൻസ്ജെൻഡർ: 0 ആകെ: 191880
അമ്പലപ്പുഴ പുരുഷൻ: 83506 സ്ത്രീ: 87695 ട്രാൻസ്ജെൻഡർ: 2 ആകെ: 171203
കുട്ടനാട് പുരുഷൻ: 75835 സ്ത്രീ: 78146 ട്രാൻസ്ജെൻഡർ: 0 ആകെ: 153981
ഹരിപ്പാട് പുരുഷൻ: 87869 സ്ത്രീ: 96584 ട്രാൻസ്ജെൻഡർ: 04 ആകെ: 184457
കായംകുളം പുരുഷൻ: 96145 സ്ത്രീ: 105248 ട്രാൻസ്ജെൻഡർ: 01 ആകെ: 201394
മാവേലിക്കര പുരുഷൻ: 90510 സ്ത്രീ: 101922 ട്രാൻസ്ജെൻഡർ : 03 ആകെ: 192435
ചെങ്ങന്നൂർ പുരുഷൻ: 90485 സ്ത്രീ: 99378 ട്രാൻസ്ജെൻഡർ: 03 ആകെ: 189866