എൽ ഡി എഫ് മുഹമ്മ മേഖല കൺവെൻഷൻ
Friday 27 March 2026 12:34 AM IST
മുഹമ്മ : ചേർത്തലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പ്രസാദിന്റെ വിജയത്തിനായി എൽ.ഡി.എഫ് മുഹമ്മ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. മുഹമ്മ യൂണിയൻ ഗ്രൗണ്ടിൽ നടന്ന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി എസ്.സോളമൻ ഉദ്ഘാടനം ചെയ്തു. സി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടി പി.എസ്.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ജി.വേണുഗോപാൽ , കെ.ബി.ഷാജഹാൻ , ജെ.ജയലാൽ , സന്തോഷ് ഷണ്മുഖൻ, ഹാപ്പി പി.അബു , ടി .ഷാജി , സി.കെ.ചിദംബരൻ , കെ.സലിമോൻ , ടി.പി.മംഗളാമ്മ , അരുൺ മോഹൻ, എന്നിവർ പ്രസംഗിച്ചു.