എൽ.ഡി.വൈ.എഫ് മാവേലിക്കര മണ്ഡലം കൺവൻഷൻ
Friday 27 March 2026 12:36 AM IST
മാവേലിക്കര: എൽ.ഡി.വൈ.എഫ് മണ്ഡലം കമ്മിറ്റി ചാരുംമൂട്ടിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ആർ.ഹരിലാൽ അദ്ധ്യക്ഷനായി. എസ്.അയ്യപ്പൻ പിള്ള, എസ്.സുരേഷ് കുമാർ, അനു ശിവൻ, ചാരുമൂട് സാദത്ത്, ബിനോസ് തോമസ് കണ്ണാട്ട്, എസ്.എസ് അഷ്കർ, ജി.വിഷ്ണു, സെൻ സോമൻ, എ.അനൂപ്, എ.എസ് മുകുന്ദൻ, ജി.അഖിൽ, റഷീദ് ബഷീർ, എ.നജീബ്, ആദർശ് തുളസീധരൻ, എസ്.സൗലാഷ്, ആദിൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. എൽഡിവൈഎഫ് മണ്ഡലം സെക്രട്ടറി എ.എ അക്ഷയ് സ്വാഗതം പറഞ്ഞു.