പ​രി​ഷ്‌​ക​രി​ച്ച​ ​ഉ​ഡാ​ൻ​ ​പ​ദ്ധ​തി​യിൽ 100​ ​പു​തി​യ​ ​വി​മാ​ന​ത്താ​വ​ള​ങ്ങൾ

Friday 27 March 2026 1:09 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​പ​രി​ഷ്‌​ക​രി​ച്ച​ ​ഉ​ഡാ​ൻ​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​രാ​ജ്യ​ത്ത് ​നി​ല​വി​ലു​ള്ള​ ​ഉ​പ​യോ​ഗി​ക്കാ​ത്ത​ ​എ​യ​ർ​ ​സ്ട്രി​പ്‌​സു​ക​ൾ​ ​വി​ക​സി​പ്പി​ച്ച് ​പു​തി​യ​ 100​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കും.​ ​ഇ​തു​വ​ഴി​ 120​ ​പു​തി​യ​ ​ല​ക്ഷ്യ​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​സ​ർ​വീ​സു​ക​ളും​ ​ന​ട​ത്തും.​ ​ഒ​രു​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് 100​ ​കോ​ടി​ ​രൂ​പ​ ​വീ​തം​ ​ചെ​ല​വാ​ക്കും.​ 28,840​ ​കോ​ടി​ ​വ​ക​യി​രു​ത്തി​യ​ ​പു​തി​യ​ ​ഉ​ഡാ​ൻ​ ​പ​ദ്ധ​തി​ക്ക് ​കേ​ന്ദ്ര​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​അ​നു​മ​തി​ ​ന​ൽ​കി.

12,159​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ ​എ​ട്ട് ​വ​ർ​ഷ​മെ​ടു​ത്താ​ണ് 100​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കു​ക​യെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​അ​ശ്വ​നി​ ​വൈ​ഷ്‌​ണ​വ് ​അ​റി​യി​ച്ചു.​ ​വ​രു​മാ​നം​ ​കു​റ​വു​ള്ള​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന,​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ചെ​ല​വി​നാ​യി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​പ്ര​തി​വ​ർ​ഷം​ 3.06​ ​കോ​ടി​ ​രൂ​പ​ ​വീ​തം​ ​ന​ൽ​കും.

ഹി​മാ​ല​യ​ൻ,​ ​വ​ട​ക്കു​ ​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഹെ​ലി​കോ​പ്‌​ട​ർ​ ​യാ​ത്ര​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ​ 200​ ​പു​തി​യ​ ​ഹെ​ലി​പ്പാ​ഡു​ക​ളും​ ​പ​ണി​യും.​ ​ഒ​രു​ ​ഹെ​ലി​പ്പാ​ടി​ന് 15​ ​കോ​ടി​ ​രൂ​പ​ ​വീ​തം​ ​ചെ​ല​വാ​ക്കി​ ​എ​ട്ടു​ ​വ​ർ​ഷം​ ​കൊ​ണ്ടാ​ണി​ത് ​പൂ​ർ​ത്തി​യാ​ക്കു​ക.​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്താ​ൻ​ ​എ​ച്ച്.​എ.​എ​ൽ​ ​നി​ർ​മ്മി​ച്ച​ ​ധ്രു​വ്,​ ​ഡോ​ർ​ണി​യ​ർ​ ​വി​മാ​ന​ങ്ങ​ളും​ ​വാ​ങ്ങും.

ഉ​ഡാ​ൻ​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​എ​യ​ർ​ലൈ​നു​ക​ൾ​ക്ക് ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​വ​യ​ബി​ലി​റ്റി​ ​ഗ്യാ​പ് ​ഫ​ണ്ടിം​ഗും​(​വി.​ജി.​എ​ഫ്)​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ആ​ദ്യ​ ​ര​ണ്ട് ​വ​ർ​ഷം​ 100​%​ ​വി.​ജി.​എ​ഫ് ​ന​ൽ​കും.​ ​പ​രി​ഷ്‌​ക​രി​ച്ച​ ​ഉ​ഡാ​ൻ​ ​പ​ദ്ധ​തി​ ​വ​ഴി​ ​നാ​ലു​ ​കോ​ടി​ ​കോ​ടി​ ​യാ​ത്ര​ക്കാ​രെ​യാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.