86 ഗ്രാം എം.ഡി.എം.എ പിടികൂടി

Friday 27 March 2026 2:42 AM IST

പയ്യോളി: ഇരിങ്ങലിലെ വീട് കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ 86 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇരിങ്ങൽ അഴീക്കൽ കടവ് പുതിയോട്ടും കണ്ടി മുഹമ്മദ് അജ്മലി (24) ൻ്റെ വീട്ടിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പത്തോടെ ആരംഭിച്ച പരിശോധന ഇന്നലെ പുലർച്ചെയോടെയാണ് സമാപിച്ചത്. എം.ഡി.എം.എയുമായി എറണാകുളം സിറ്റി ഡാൻസാഫ് ടീമിൻ്റെ പിടിയിലായ മുഹമ്മദ് അജ്മൽ, കൂട്ടാളി തൃശ്ശൂർ സ്വദേശി ഫാസിൽ എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ഡാൻസാഫും വടകര ഡിവൈ.എസ്. പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധന നടത്തിയത്. അലമാരയ്ക്കകത്ത് മൊബൈൽ ഫോൺ ബോക്സിനുള്ളിൽ ചെറു പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.