ഓപ്പറേഷൻ സ്റ്റീൽ ബേർഡ്: നാല് ക്രിമിനലുകൾ പിടിയിൽ
Friday 27 March 2026 2:53 AM IST
ആലുവ: ക്രിമിനലുകളെ അടിച്ചമർത്താൻ റൂറൽ ജില്ലാ പൊലീസ് നടപ്പാക്കിയ ഓപ്പറേഷൻ സ്റ്റീൽ ബേർഡിന്റെ ഭാഗമായി നാല് പേർ പിടിയിലായി. പാറക്കടവ് കോടുശേരി ചേറോത്ത് വിനീത് (37), എടത്തല പോട്ടച്ചിറ വെങ്ങോടൻ ബിലാൽ (32), പെരിങ്ങോട്ടിൽ ശരത് (33), തൃക്കാക്കര ജഡ്ജ്മുക്ക് അജാസ് (33) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ നടന്ന ഒറ്റ ദിവസത്തെ പരിശോധനയിൽ കസ്റ്റഡിയിലെടുത്തത്.
നിരവധി കേസുകളിൽ പ്രതിയായ വിനീതിൽ നിന്ന് പ്രത്യേക രൂപകൽപ്പന ചെയ്ത കത്തിയും കാറും പൊലീസ് കണ്ടെടുത്തു. അജാസ് പോട്ടച്ചിറയിൽ നടത്തുന്ന കോഴിഫാമിൽ നിന്ന് പത്തോളം ഗുണ്ടുകളും പിടിച്ചെടുത്തു. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട ബിലാൽ, ശരത് എന്നിവരിൽ നിന്ന് മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു.