അനുസ്മരണ യോഗം
Friday 27 March 2026 4:23 AM IST
കൂരാലി: ഇസ്ലാമിക പണ്ഡിതനായ ഹസൻ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ച് യോഗം ചേർന്നു. ദക്ഷിണകേരള ജെംഇയത്തുൽ ഉലമ, പനമറ്റം മുസ്ലിം ജമാഅത്ത് എന്നിവ ചേർന്നാണ് അനുസ്മരണം നടത്തിയത്. പനമറ്റം മുസ്ലിം ജമാഅത്ത് ഇമാം, എരുമേലി ദാറുൽ ഫത്തഹ് അറബിക് കോളേജ് അദ്ധ്യാപകൻ, ചേനപ്പാടി മസ്ജിദ് ഇമാം തുടങ്ങിയ നിലകളിൽ അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ചിരുന്നു ഹസൻ മൗലവി. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദക്ഷിണകേരള ജെംഇയത്തുൽ ഉലമ സംസ്ഥാനസെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞുമൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് ഒ.അബ്ദുൽ റഹ്മാൻ മൗലവി അദ്ധ്യക്ഷത വഹിച്ചു.