കൺട്രോൾ റൂം ആരംഭിച്ചു

Saturday 28 March 2026 12:53 AM IST

പാലാ : ഗാർഹിക ഗാർഹികേതര പാചക വാതക വിതരണം കാര്യക്ഷമമാക്കുന്നതിന് മീനച്ചിൽ താലൂക്ക് സപ്ലൈ ആഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പരാതികൾ tsomncl@gmail.com എന്ന ഇ - മെയിൽ വിലാസത്തിലോ 04822 212439, 9188527660 എന്നീ ഫോൺ നമ്പരുകളിലോ അറിയിക്കാം. കൺസ്യൂമർ നമ്പർ, ഏജൻസിയുടെ പേര്, പരാതിക്കാരുടെ ഫോൺ നമ്പർ, ബുക്കിംഗ് വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണം. ഹോട്ടൽ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ യാതൊരു കാരണവശാലും ഗാർഹിക സബ്‌സിഡി പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കരുതെന്നും സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു.