സൈക്കിൾ വിതരണം
Saturday 28 March 2026 12:53 AM IST
കുമരകം: എസ്.കെ.എം സീനിയർ സെക്കൻഡറി പബ്ലിക് സ്‌കൂളിലേക്ക് കോട്ടയം ടൗൺ റോട്ടറി ക്ലബ് സൈക്കിൾ സ്‌പോൺസർ ചെയ്തു. സൈക്കിൾ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.പി ഗോപി, കോട്ടയം റോട്ടറി ക്ലബ് പ്രസിഡന്റ് ഹരീഷ് ഹരിഹരൻ, സ്‌കൂൾ മാനേജർ,എ.കെ ജയപ്രകാശ്, സ്‌കൂൾ പ്രിൻസിപ്പൽ അനീഷ് കെ.ചെറിയാൻ, ട്രഷറർ പി.ജി ചന്ദ്രൻ, ദേവസ്വം സെക്രട്ടറി ഇൻ ചാർജ് കെ.ആർ ദിലീപ്, ദേവസ്വം മാനേജർ എസ്.വി സുരേഷ് കുമാർ, ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.