ഭരണഘടനാ വിരുദ്ധമെന്ന്
Saturday 28 March 2026 12:54 AM IST
ചങ്ങനാശേരി: വിശുദ്ധവാരത്തിൽ ജെ.ഇ.ഇ എൻജിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് മാതൃ പിതൃവേദി ചങ്ങനാശേരി അതിരൂപത സമിതി. തീരുമാനം പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. അതിരൂപതാ ഡയറക്ടർ ഫാ.ജോസഫ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ.ഐബിൻ പകലോമറ്റം, ഫാ.ഡാരിൻ ജോസഫ്, റോയ് കപ്പാങ്കൽ, സോജൻ സെബാസ്റ്റ്യൻ, ലാലി ഇളപ്പുങ്കൽ, ജോർജി ജോസഫ്, ആശ ജോസഫ്, സിന്നിച്ചൻ മാത്യ, ജിനു സോജി, സാലി ജോജി, അനു ഷിജോ, ജോജോ കെ.സി ഗ്രേസി സക്കറിയ എന്നിവർ പങ്കെടുത്തു.