ഇറാൻ 10 ദിവസം കൊടുത്ത് യു.എസ്,ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ല...

Saturday 28 March 2026 12:20 AM IST

ഇറാന്റെ ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിറുത്തിവയ്ക്കാന്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും ചർച്ചകളിൽ പുരോഗതിയുള്ളതായും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. സമാധാനകരാർ അംഗീകരിച്ചില്ലെങ്കിൽ ആക്രമണം തുടരുമെന്നാണ് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്