ഏഴിമലയിലേക്ക് കുരിശിന്റെ വഴി

Friday 27 March 2026 9:35 PM IST

പയ്യന്നൂർ : നാൽപ്പതാം വെള്ളിയാചരണത്തിന്റെ ഭാഗമായി പീഡാസഹന സ്മരണകളോടെ

കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ ഏഴിമല ലൂർദ് മാതാ ദേവാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തി. മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയിൽ നിന്നും ആരംഭിച്ച കുരിശിന്റെ വഴിക്ക് കണ്ണൂർ രൂപതയിലെ സംഘടനകളും വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളുമുൾപ്പെടുന്നവർ പങ്കെടുത്തു. ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ വചന സന്ദേശത്തോടും സമാപന ആശിർവ്വാദത്തോടെയുമാണ് കുരിശുമല കയറ്റം അവസാനിച്ചത്.ഇടവക വികാരി ഫാ.ജസ്റ്റിൻ എടത്തിൽ സ്വാഗതം പറഞ്ഞു.