നവീകരണപുന:പ്രതിഷ്ഠാ മഹോത്സവം  ഇന്നുമുതൽ

Friday 27 March 2026 9:43 PM IST

ചെറുപുഴ: പ്രാപ്പോയിൽ വയനാട്ട് കുലവൻ ക്ഷേത്ര മഹോത്സവം ഇന്നുമുതൽ ഏപ്രിൽ 2 വരെ നടക്കും. ഇന്നു വൈകുന്നേരം ആചാര്യവരണം. പുതുതായി നിർമ്മിച്ച ക്ഷേത്രം ഭണ്ഡാരപ്പുരയുടെ സമർപ്പണ ചടങ്ങ് ക്ഷേത്രം തന്ത്രി കാളകാട്ടില്ലത്ത് മധുസൂദനൻ തിരുമുമ്പ് നിർവ്വഹിക്കും. ഏപ്രിൽ 2ന് പുലർച്ചെ മുതൽ പൊട്ടൻ ദൈവം, കരിഞ്ചാമുണ്ഡി, കക്കറ ഭഗവതി, നാട്ടു മൂർത്തി, വീരൻ തെയ്യം എന്നിവയുടെയും രാവിലെ10ന് വയനാട്ട്കുലവന്റെയും പത്തരക്ക് വിഷ്ണുമൂർത്തിയുടെയും, ഗുളികൻ ദൈവത്തിന്റെയും, പുറപ്പാട് നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം വൈകുന്നേരം 5 മണിക്ക് ആറാടിക്കൽ ചടങ്ങോടെ മഹോത്സവം സമാപിക്കും., ക്ഷേത്രം പ്രസിഡന്റ് പി.ഇ.ജയേഷ്,സെക്രട്ടറി എ.ബാലകൃഷ്ണൻ , വൈസ് പ്രസിഡന്റ് പി.പി.ബാലകൃഷ്ണൻ,ക്ഷേത്രം കമ്മിറ്റി അംഗം പി.പി.ദാമോദരൻ, ആഘോഷക്കമ്മിറ്റി ചെയർമാൻ എ.കുമാരൻ , കൺവീനർ, ഓമനക്കുട്ടൻ, മാതൃസമിതി സെക്രട്ടറി രൂപാ സുരേഷ്, എന്നിവർ പങ്കെടുത്തു.