ധനുഷിന്റെ കര , മലയാളി തിളക്കത്തിന് മമിതയും ജയറാമും സുരാജും

Saturday 28 March 2026 6:05 AM IST

ധനുഷ് നായകനായി വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന കര ചിത്രത്തിൽ മമിത ബൈജുവും ജയറാമും സുരാജ് വെഞ്ഞാറമൂടും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സെല്ലി എന്ന നായിക കഥാപാത്രത്തെയാണ് മമിത ബൈജു അവതരിപ്പിക്കുന്നത്. മുത്തു സെൽവൻ എന്ന കഥാപാത്രമായി ജയറാമും ഭരതൻ എന്ന പൊലീസ് കഥാപാത്രമായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു.

ജയറാമും സുരാജും തമിഴ് ചിത്രത്തിൽ ഒരുമിക്കുന്നത് ആദ്യമാണ്. ധനുഷ് ഉൾപ്പെടെ ഒട്ടുമിക്ക താരങ്ങളും വേറിട്ട ലുക്കിൽ ആണ് . ഇതാദ്യമായാണ് ധനുഷും മമിത ബൈജുവും ഒരുമിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിന്റെ അമ്മവേഷത്തിൽ ശ്രീജ രവി എത്തുന്നു. കെ.എസ്. രവികുമാർ, എം.എസ്. ഭാസ്കർ, കരുണാസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഏപ്രിൽ 30ന് റിലീസ് ചെയ്യുന്ന ചിത്രം വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് നിർമ്മാണം.പി.ആർ. ഒ പ്രതീഷ് ശേഖർ.