യാത്രയയപ്പ് സമ്മേളനം
Saturday 28 March 2026 3:00 AM IST
പീരുമേട്: കെ.എസ്.ടി.എ. ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. സബ്ജില്ലാ പ്രസിഡന്റ് എം.സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.ആർ ഷാജിമോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. രമേശ് വിരമിക്കുന്നവർക്ക് ഉപഹാരസമർപ്പണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ എൽ.ശങ്കിലി, പി.ആർ. ബിന്ദു, കെ.എസ്. ശ്രീജിത്കുമാർ,പി.പുഷ്പരാജ്, ഹസീന, ഫൈസൽ, പോൾരാജ് തുടങ്ങിയവർ സംസാരിച്ചു.യോഗത്തിന് സബ്ജില്ലാ സെക്രട്ടറി പി.ജയകുമാർ സ്വാഗതവും ട്രഷറർ സാബു ജോസഫ് നന്ദിയും പറഞ്ഞു.