പവർലിഫ്റ്റിംഗ് ടീം സെലക്ഷൻ

Saturday 28 March 2026 7:24 AM IST

ആലപ്പുഴ: കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 21 വരെ നടക്കുന്ന കേരളാ സ്റ്റേറ്റ് സബ് ജുനിയർ, ജൂനിയർ, സീനിയർ ആൻഡ് മാസ്റ്റേഴ്സ് ക്ലാസ്സിക് പവർലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കേണ്ട ആലപ്പുഴ ജില്ലാ ടീമിന്റെ (പുരുഷ-വനിത) തിരഞ്ഞെടുപ്പ് നാളെ രാവിലെ 10ന് ആലപ്പി ജിമ്മിൽ നടക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ള കായികതാരങ്ങൾ നാളെ രാവിലെ 10 ന് മുമ്പായി അതാത് ക്ലബ്ബിൽ നിന്നുള്ള കത്തോ,​ രേഖകളോ സഹിതം എത്തിച്ചേരണം.