യു.ഡി.എഫ് കൺവെൻഷൻ

Saturday 28 March 2026 7:26 AM IST

ആലപ്പുഴ: തത്തംപള്ളി മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. തത്തംപള്ളി മണ്ഡലം പ്രസിഡന്റ് ഷാജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ.ബൈജു മുഖ്യ പ്രസംഗം നടത്തി.‌ ചടങ്ങിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എ.ഡി. തോമസ്, കെ.എസ്. മനോജ്‌, തോമസ് ജോസഫ്, അഡ്വ.ജി.മനോജ്‌ കുമാർ,കെ.എ.സാബു, ടോമിച്ചൻ മേത്തശ്ശേരി, അ‌ഡ്വ. ആർ.ആർ. ജോഷി രാജ്, പി.പി.ജെയിംസ്, കൗൺസിലർമാരായ ജോസുകുട്ടി പൂണിയിൽ, ഷേർലി ആന്റണി, ബിജി ശങ്കർ, ശ്രീലത ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.