തീരുവ കുറവ്: ഗുണം ലഭിക്കില്ല
Saturday 28 March 2026 7:33 AM IST
ആലപ്പുഴ: പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ച കേന്ദ്ര നടപടി സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകാത്തതും, മറിച്ച് പെട്രോളിയം കമ്പനികൾക്ക് ലാഭം ഉറപ്പാക്കുന്നതുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു.
പെട്രോളിയം കമ്പനികൾ നേരിടുന്ന നഷ്ടം നികത്തുന്നതിനായുള്ള ഒരു സാമ്പത്തിക ക്രമീകരണമാണെന്നും കേന്ദ്രം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ധന നികുതിയിൽ യഥാർത്ഥ കുറവ് വരുത്തി പൊതുജനങ്ങൾക്ക് നേരിട്ട് ആശ്വാസം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.