നെല്ല് സംഭരണം പൂർത്തിയാക്കണം

Saturday 28 March 2026 8:58 AM IST

ആലപ്പുഴ: പുഞ്ചനെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംഭരണത്തിലെ പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിനായി കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.ഗുണനിലവാര പരിശോധനയുടെ അടിസ്ഥാനത്തിൽ സംഭരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കളക്ടർ നിർദ്ദേശിച്ചു.പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.പി.സിന്ധു,പാഡി മാനേജർ സീനു ജോസഫ്,അസി.പാഡി മാനേജർ സമീർ മുഹമ്മദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആനി മാത്യു,പാഡി മാർക്കറ്റിംഗ് ഓഫീസർമാരായ എസ്.പ്രമോദ്, ടി.അനുമോൾ,കൃഷി അസി.ഡയറക്ടർമാരായ ജോസഫ് റഫിൻ ജെഫ്രി, എൻ.ജി.വ്യാസ് തുടങ്ങിയവർ പങ്കെടുത്തു.