'പ്രചാരണ വസ്തുക്കൾ നശിപ്പിക്കുന്നു'
Saturday 28 March 2026 12:19 AM IST
മണലൂർ: മണലൂർ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ പ്രദർശിപ്പിക്കുന്നത് നിയന്ത്രിക്കുന്ന ആന്റി ഡിഫൈസ്‌മെന്റ് സ്‌ക്വാഡുകളിലെ ഇടതുപക്ഷ അനുഭാവ ഉദ്യോഗസ്ഥർ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സ്ഥാപിച്ച യു.ഡി.എഫ് പ്രചാരണ വസ്തുക്കൾ മനഃപൂർവം നശിപ്പിച്ച് എടുത്തുമാറ്റുന്നതായി പരാതി. എൽ.ഡി.എഫിന്റെ പ്രചാരണ വസ്തുക്കൾ എടുത്തു മാറ്റുയോ, നശിപ്പിക്കുകയോ ചെയ്യുന്നില്ല. മുല്ലശ്ശേരി പഞ്ചായത്തിലെ പേനകം പ്രദേശത്തും ചൂണ്ടൽ പഞ്ചായത്തിലെ ചൂണ്ടൽ പാറപ്പുറം തായങ്കാവ് പ്രദേശത്തും വ്യാപകമായി പ്രചാരണ സാമഗ്രികൾ നശിപ്പിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് മണലൂർ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപന്റെ ചീഫ് ഇലക്ഷൻ ഏജന്റും കെ.പി.സി.സി സെക്രട്ടറിയുമായ സി.സി.ശ്രീകുമാർ പരാതി നൽകി.