നഗരത്തിൽ ഗതാഗത നിയന്ത്രണം
Saturday 28 March 2026 12:21 AM IST
തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വടക്കുംനാഥ ക്ഷേത്ര പരിസരത്തും ഇന്ന് രാവിലെ മുതൽ നാളെ വൈകീട്ട് വരെ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല. സന്ദർശന സമയത്തിന് ഒരുമണിക്കൂർ മുമ്പ് തന്നെ ട്രെയിലർ പോലുള്ള മൾട്ടി ആക്‌സിൽ വാഹനങ്ങൾ തൃശൂർ നഗരാതിർത്തിയിൽ പ്രവേശിക്കുവാൻ പാടുള്ളതല്ല. പ്രധാനമന്ത്രി പോയതിനുശേഷം മാത്രമേ പ്രസ്തുത വാഹനങ്ങൾക്ക് പ്രവേശനം അനുവധിക്കുകയുള്ളൂ. ഈ വാഹനങ്ങൾ അതാത് ഹൈവേകളിൽ മറ്റു വാഹനങ്ങൾക്ക് തടസമില്ലാതെ പാർക്ക് ചെയ്യേണ്ടതാണ്. സ്വകാര്യ ബസുകൾക്ക് നാളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമില്ല.