കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
Saturday 28 March 2026 12:26 AM IST
ആലപ്പുഴ: ചുനക്കര കോട്ടമുക്കിന് വടക്ക് പള്ളിമുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. വെട്ടിയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ശശി കെ. നായരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ തുളസിക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകളുടെ വിവാഹം ക്ഷണിക്കാൻ പോയിട്ട് തിരിച്ചു വരുമ്പോഴായിരുന്നു അപകടം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഭവന സന്ദർശനത്തിനും ഉൾപ്പടെ ഇന്നലെ പങ്കെടുത്തിരുന്നു.