അപകടക്കെണിയായി പാലോട്-പെരിങ്ങമ്മല റോഡ്
പാലോട്: പാലോട്-പെരിങ്ങമ്മല റോഡിൽ വാഹനാപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം കൂടുന്നു. പാലോട് പെരിങ്ങമ്മല റൂട്ടിൽ പാലോട്ടെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപം കഴിഞ്ഞ ദിവസമാണ് അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാരി മരിച്ചത്. അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം മരണപ്പെട്ടവർ മൂന്നു പേരാണ്. നന്ദിയോട് പ്ലാവറയിലുണ്ടായ അപകടത്തിൽ മരിച്ച പ്രമോദാണ് അവസാന ഇര.
പാലോട് പെരിങ്ങമ്മല റോഡപകടത്തിൽ മൂന്ന് മാസത്തിനുള്ളിൽ മൂന്നു പേരാണ് മരണമടഞ്ഞത്. പ്ലാവറക്കും കുശവൂർ ജംഗ്ഷനും മദ്ധ്യേ ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന് മാസത്തിനുള്ളിൽ അപകടത്തിൽ മണമടഞ്ഞത് 4 പേരാണ്.നിരവധി പേർ ചികിത്സയിലുമുണ്ട്.
അമിതവേഗം അപകടകാരണം
പുലർച്ചെ നിരത്തിലിറങ്ങുന്ന മീൻ ലോറികളും ഇറച്ചിക്കോഴി കൊണ്ടുപോകുന്ന വാഹനങ്ങളുടെയും അമിതവേഗം ഭീതിപ്പെടുത്തുന്നതാണ്. പല വാഹനങ്ങൾക്കും മതിയായ രേഖകളുമില്ല.
കുത്തനെയുള്ള കയറ്റിറക്കവും കൊടുംവളവുകളും ചെങ്കോട്ട പാതയിൽ ചുള്ളിമാനൂരിനും മടത്തറക്കും ഇടയിൽ അപകടങ്ങൾക്ക് ഇടയാക്കുന്നു. എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാനാകാത്ത തരത്തിലാണ് വളവുകളുള്ളത്.
ഇറക്കം ഇറങ്ങി വരുന്നവർ അമിത വേഗതയിലായാൽ വാഹനത്തിന്റെ നിയന്ത്രണം തെറ്റി കയറ്റം കയറുന്ന വാഹനത്തിൽ കൂട്ടിയിടിക്കും. ഇങ്ങനെ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.
അപായമുനമ്പുകളായി മേഖല
വഞ്ചുവം,മഞ്ഞക്കോടുമൂല, ഇളവട്ടം,താന്നിമൂട്, പ്ലാവറ,ഫോറസ്റ്റ് ഓഫീസിന് സമീപം,എക്സ് കോളനി എന്നിവിടങ്ങളിൽ അപകടങ്ങൾ പതിവാണ്.
കെ.എസ്.ആർ.ടി.