ഐ.എസ്.ഒ സർട്ടിഫിക്കേഷൻ

Saturday 28 March 2026 3:29 AM IST

ആറ്റിങ്ങൽ: ഇളമ്പ ഗവ.എൽ.പി.എസിന് വീണ്ടും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ.മികവാർന്നതും വേറിട്ടതുമായ പ്രവർത്തനങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഇളമ്പ എൽ.പി.എസിന് ഇത് മറ്റൊരു നേട്ടം.കൃത്യതയുള്ളതും ചിട്ടയായതുമായ കൂട്ടായ പ്രവർത്തനങ്ങളാണ്,സ്കൂളിനെ ഈ നേട്ടത്തിലേക്ക് കൊണ്ടെത്തിച്ചത്.ഒരു പതിറ്റാണ്ടിന് മുൻപ് തന്നെ ഇന്ത്യയിലെ ആദ്യ ഐ.എസ് .ഒ സർട്ടിഫേഡ് എൽ.പി സ്കൂൾ എന്ന നേട്ടം കൈവരിക്കാൻ സ്കൂളിനായിട്ടുണ്ട്.