ചെങ്ങന്നൂരിൽ 20 കിലോ കഞ്ചാവുമായി, രണ്ടുപേർ അറസ്റ്റിൽ

Saturday 28 March 2026 12:36 AM IST

ചെങ്ങന്നൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 20 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ അഗസ്തീസ്വരം സ്വദേശി ശങ്കർ എ (40), കൽക്കുളം സ്വദേശി ശിവശങ്കർ.എൻ(39) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജീവ് ടി.യ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാരയ്ക്കാട് ഭാഗത്ത് നിന്ന് വ്യവസായിക അളവിലുള്ള കഞ്ചാവ് പിടികൂടിയത്.എക്സൈസ് ഇൻസ്‌പെക്ടർമാരായ സജീവ് വി, ജോഷി ജോൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ബിജു പ്രകാശ് ആർ, ബാബു ഡാനിയേൽ, ജോജൻ ജോൺ എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാർ, സിവിൽ എക്സൈസ് ഓഫീസർമാർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. വിപണിയിൽ അരക്കോടിയിലധികം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.