സ്റ്റാലിന്റെ പ്രചാരണ തുടക്കം കരുണാനിധിയുടെ നാട്ടിൽ

Saturday 28 March 2026 12:46 AM IST

ചെന്നൈ: ഡി.എം.കെ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ആവേശമുയർത്താൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രചാരണം ഏപ്രിൽ രണ്ടിനു കരുണാനിധിയടെ കുടുംബ വീട് സ്ഥിതി ചെയ്യുന്ന തിരുവാരൂരിൽ നിന്ന് ആരംഭിക്കും. കരുണാനിധി ഏറ്റവും അവസാനം പ്രതിനിധീകരിച്ചതും തിരുവാരൂരിനെയാണ്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിനമായ 6നു പത്രിക സമർപ്പിക്കും. അന്നു വൈകിട്ടു തിരുവള്ളൂരിലെ പൊതുയോഗത്തിൽ പങ്കെടുക്കും. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ 21നു സ്വന്തം മണ്ഡലമായ കൊളത്തൂരിലാണ് പ്രചാരണം

പുതുച്ചേരിയിൽ

കോൺ-ഡി.എം.കെ

പോരാട്ടം

കേരളത്തിനൊപ്പം ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ പത്രികാ സമർപ്പണം കഴിഞ്ഞതോടെ അഞ്ചു മണ്ഡലങ്ങളിൽ കോൺഗ്രസ്–ഡി.എം.കെ സൗഹൃദമത്സരം ഉറപ്പായി. രണ്ടു പാർട്ടികളും സീറ്റ് ധാരണയിലേത്താൻ വൈകിയിരുന്നു. ധാരണയിലെത്തിയ ശേഷം 5 മണ്ഡലങ്ങളിൽ നിന്നു പിൻവാങ്ങാൻ രണ്ട് പാർട്ടികളിലേയും സ്ഥാനാർത്ഥികൾ തയ്യാറാകാത്തതിനെ തുടർന്നാണ് സൗഹൃദ മത്സരത്തിന് കളമൊരുങ്ങിയത്. പുതുച്ചേരിയിൽ ഡി.എം.കെ മുന്നണിയുടെ ഘടകകക്ഷിയായ വി.സി.കെ മൂന്ന് സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ഡി.എം.കെ മത്സരിക്കുന്ന ഇവിടങ്ങളിൽ വി.സി.കെ സ്വന്തം സ്ഥാനാർത്ഥികളെ നിറുത്തി.

ജ​യ​സാ​ദ്ധ്യ​ത​യു​ള്ള​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​കൈ​യ്യ​ട​ക്കി അ​ണ്ണാ​ ​ഡി.​എം.​കെ​:​ ​ഉ​ട​ക്കി​ ​അ​ണ്ണാ​മ​ലൈ

ചെ​ന്നൈ​:​ ​അ​ണ്ണാ​ ​ഡി.​എം.​കെ​യു​മാ​യു​ള്ള​ ​സീ​റ്റ് ​വി​ഭ​ന​ത്തി​നൊ​ടു​വി​ൽ​ ​വി​ജ​യ​സാ​ദ്ധ്യ​ത​യു​ള്ള​ ​സീ​റ്റു​ക​ൾ​ ​ല​ഭി​ക്കാ​ത്ത​തി​ൽ​ ​ത​മി​ഴ്നാ​ട് ​ബി.​ജെ.​പി​യി​ൽ​ ​അ​തൃ​പ്തി​ ​പു​ക​യു​ന്നു.​ ​മു​ൻ​ ​സ​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​അ​ണ്ണാ​മ​ലൈ​ ​ആ​ഗ്ര​ഹി​ച്ച​ ​ഗൗ​ണ്ടം​പാ​ള​യം,​ ​സിം​ഗ​ന​ല്ലൂ​ർ,​ ​അ​റ​വാ​ക്കു​റി​ച്ചി​ ​സീ​റ്റു​ക​ളി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ത് ​അ​ണ്ണാ​ ​ഡി.​എം.​കെ​യാ​ണ്.​ ​ഇ​തോ​ടെ​ ​മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു​ ​വ്യ​ക്ത​മാ​ക്കി​ ​അ​ദ്ദേ​ഹം​ ​ബി.​ജെ.​പി​ ​നേ​തൃ​ത്വ​ത്തി​നു​ ​ക​ത്ത​യ​ച്ചു.​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​നി​ന്നു​ ​വി​ട്ടു​നി​ൽ​ക്കു​മെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​നൈ​നാ​ർ​ ​ന​ഗേ​ന്ദ്ര​നും​ ​മ​ഹി​ളാ​ ​മോ​ർ​ച്ച​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ ​വാ​ന​തി​ ​ശ്രീ​നി​വാ​സ​നും​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​വി​ജ​യി​ച്ച​ ​സീ​റ്റു​ക​ളും​ ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​സ്വ​ന്ത​മാ​ക്കി.​ ​ചെ​ന്നൈ​യി​ലെ​ 16​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഒ​ന്നു​ ​മാ​ത്ര​മാ​ണു​ ​ബി.​ജെ.​പി​ക്കു​ ​ന​ൽ​കി​യ​ത്.

വി​ജ​യ്‌​യു​ടെ​ ​പ്ര​ചാ​ര​ണ​ത്തി​ന് അ​നു​മ​തി​യി​ല്ല

ചെ​ന്നൈ​:​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​ടി.​വി.​കെ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​വി​ജ​യ്‌​യു​ടെ​ ​പെ​ര​മ്പൂ​രി​ലെ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​പൊ​ലീ​സ് ​അ​നു​മ​തി​യി​ല്ല.​ ​മ​റ്റൊ​രി​ടം​ ​ക​ണ്ടെ​ത്താ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​യോ​ഗ​ ​സ്ഥ​ല​ത്ത് 3000​ ​പേ​രെ​ ​ഉ​ൾ​കൊ​ള്ളാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നാ​ണ് ​പൊ​ലീ​സ് ​അ​റി​യി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​ഡി.​എം.​കെ​ ​ബോ​ധ​പൂ​ർ​വം​ ​പ്ര​ചാ​ര​ണ​ത്തി​ന് ​അ​നു​മ​തി​ ​നി​ഷേ​ധി​ക്കു​ന്നു​വെ​ന്നും​ ​ജ​നാ​ധി​പ​ത്യ​ ​വി​രു​ദ്ധ​ ​ന​ട​പ​ടി​ക​ളാ​ണി​തെ​ന്നും​ ​വി​ജ​യ് ​പ്ര​തി​ക​രി​ച്ചു. ഇ​ന്ന് ​ചെ​ന്നൈ​യി​ലെ​ ​അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് ​വി​ജ​യ്‌​യു​ടെ​ ​പ്ര​ചാ​ര​ണം​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​ടി.​വി.​കെ​യു​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​ ​നാ​ളെ​ ​പ്ര​ഖ്യാ​പി​യ്ക്കും.​ ​അ​തി​നി​ടെ​ ​പു​തു​ച്ചേ​രി​യി​ൽ​ ​അ​ഞ്ചി​ട​ങ്ങ​ളി​ൽ​ ​ഡി.​എം.​കെ​-​ ​കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​ക​ൾ​ ​നേ​രി​ട്ട് ​ഏ​റ്റു​മു​ട്ടും.