വിസ്മയം ചൊരിഞ്ഞ് പച്ചയിൽ ലക്ഷദീപം

Saturday 28 March 2026 2:20 AM IST

പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞു. ലക്ഷദീപക്കാഴ്ച കാണാൻ പതിനായിരങ്ങൾ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിനകത്തെ വിളക്കുകൾ,ശ്രീകോവിലിന് ചുറ്റുമുള്ള ചുറ്റുവിളക്ക്,ആയിരക്കണക്കിന് മൺചിരാതുകൾ,പല ദിശകളിലായി കറങ്ങുന്ന എണ്ണവിളക്ക് ഗോപുരം,വൈദ്യുതദീപങ്ങൾ എന്നിവയും ഉണ്ടായിരുന്നു. പൈങ്കുനി ഉത്രം ദേശീയ മഹോത്സവത്തോടനുബന്ധിച്ചാണ് ലക്ഷദീപക്കാഴ്ചയൊരുക്കിയത്. ഉപദേശകസമിതി പ്രസിഡന്റ് ആർ.കമലാസനൻ അദ്ധ്യക്ഷനായ ചടങ്ങിൽ പൂയം തിരുനാൾ ഗൗരി പാർവ്വതീബായി ആദ്യദീപം തെളിച്ചു. ഉപദേശക സമിതി സെക്രട്ടറി വി.ലാൽകുമാർ, വൈസ് പ്രസിഡന്റ് കെ.ജയകുമാർ, ജനറൽ കൺവീനർ പത്മാലയം മിനിലാൽ, ഉപദേശക സമിതി അംഗങ്ങളായ പി.സനിൽകുമാർ,സജീഷ്.എസ്.എസ്, പ്രതീശൻ,സതീശൻ.ബി.ടി,അനീഷ്കുമാർ,അജികുമാർ,വിനോദ്,രാജേഷ്,അമർനാഥ്,ജയകുമാർ, രക്ഷാധികാരികളായ വി.സതികുമാർ, പി.മോഹനൻ,പി.രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.

പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഇന്ന് രാവിലെ 5.40ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9വൈകിട്ട് 6ന് സമൂഹ നീരാഞ്ജനം, രാവിലെ 5.40ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 മുതൽ അഖണ്ഡനാമ യജ്ഞം, 9.30ന് കളഭാഭിഷേകം, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 6ന് സമൂഹ നീരാഞ്ജനം 6.30ന് വിശേഷാൽ ദീപാരാധന,6.40ന് കൈകൊട്ടിക്കളി,രാത്രി 7ന് പുഷ്പാഭിഷേകം, 7.30ന് നാടകം വാർത്ത.