നോയിഡ അന്താരാഷ്‌ട്ര വിമാനം ഉദ്ഘാടനം ഇന്ന്
ന്യൂഡൽഹി: രാജ്യതലസ്ഥാന മേഖലയിൽ(എൻ.സി.ആർ) ഉത്തർപ്രദേശിൽ നിർമ്മിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 16ന് ശേഷമാകും വിമാന സർവീസുകൾ ആരംഭിക്കുക. എൻ.സി.ആറിലെ രണ്ടാം വിമാനത്താവളമാണ്. ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്‌ക്കാൻ സഹായിക്കും.
സ്വിസ് കമ്പനിയായ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജി അനുബന്ധ സ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (വൈ.ഐ.എ.പി.എൽ) ആണ് യു.പി സർക്കാരിന്റെ പങ്കാളിത്തത്തോടെ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വിമാനത്താവളം വികസിപ്പിച്ചത്.
പ്രത്യേകതകൾ:
ആദ്യ ഘട്ടം ഏകദേശം 11,200 കോടി ചെലവിൽ.
ആദ്യ ഘട്ടത്തിൽഒരു റൺവേയും ഒരു ടെർമിനലും
വൈഡ്-ബോഡി വിമാനങ്ങക്കിറങ്ങാൻ 3,900 മീറ്റർ റൺവേ
എല്ലാ കാലാവസ്ഥയിലും 24 മണിക്കൂറും പ്രവർത്തിക്കാൻ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള ആധുനിക നാവിഗേഷൻ സംവിധാനങ്ങൾ.
ആഗ്ര, മഥുര, വൃന്ദാവൻ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികൾക്ക് എളുപ്പമെത്താം.
ഡൽഹിയുമായി മെട്രോ കണക്‌ടിവിറ്റി