ആർട്ടെമിസ് 2 വിക്ഷേപണം ഏപ്രിൽ 1ന്

Saturday 28 March 2026 7:23 AM IST

വാഷിംഗ്ടൺ: ആർട്ടെമിസ് 2 ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം ഏപ്രിൽ 1ന് (ഇന്ത്യൻ സമയം ഏപ്രിൽ 2 പുലർച്ചെ 3.54) നടക്കുമെന്ന് നാസ അറിയിച്ചു. വിക്ഷേപണം ഈ മാസം ആദ്യം ലക്ഷ്യമിട്ടിരുന്നെങ്കിലും ദൗത്യത്തിന് ഉപയോഗിക്കുന്ന റോക്കറ്റായ എസ്.എൽ.എസിന്റെ (സ്‌പേസ് ലോഞ്ച് സിസ്റ്റം) അപ്പർ സ്റ്റേജിലെ ഹീലിയം പ്രവാഹ തടസത്തെ തുടർന്ന് മാറ്റുകയായിരുന്നു. വിക്ഷേപണം വിജയിച്ചാൽ എസ്.എൽ.എസിൽ നിന്ന് വേർപെടുന്ന ഒറിയോൺ പേടകം 4 യാത്രികരുമായി ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്യും. 10 ദിവസത്തിനുള്ളിൽ തിരിച്ചെത്തും. ദൗത്യം വിജയിച്ചാൽ ആർട്ടെമിസ് 3 യിലൂടെ നാല് യാത്രികരെ ചന്ദ്രോപരിതലത്തിലിറക്കും. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്.