'ജീവന്റെ സംഗീതം അച്ഛൻ' പുസ്തകം

Sunday 29 March 2026 12:33 AM IST

കോട്ടയം : എസ്.ശ്രീകാന്ത് അയ്മനം എഴുതിയ ജീവന്റെ സംഗീതം അച്ഛൻ (ഓർമ്മക്കുറിപ്പ്) പുസ്തകം പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബ്ലെസി, സിനിമ നാടക നടി കെ.പി .എ.സി ലീലയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, വനിതാ കമ്മിഷൻ മുൻ അംഗം ഷാഹിദ കമാൽ, അഡ്വ.രാംദാസ് സുപ്രീം കോർട്ട് , ചലച്ചിത്ര താരം ടി.പി മാധവന്റെ സഹോദരി മല്ലിക ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ ജീവിതവഴികളും ഗാന്ധിഭവന്റെ വളർച്ചാ ഘട്ടങ്ങളുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. കിളിരൂർ രാധാകൃഷ്ണനാണ് അവതാരിക എഴുതിയത്.