തിരഞ്ഞെടുപ്പ് കൺവെൻഷൻ

Sunday 29 March 2026 12:36 AM IST

പാമ്പാടി : പുതുപ്പള്ളി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രവീന്ദ്രനാഥ് വാകത്താനത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു. എൻ. ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ, തെലുങ്കനാ സംസ്ഥാന ജനറൽ സെക്രട്ടറി പ്രേമചന്ദ്ര റെഡ്ഢി, ബി. ഡി. ജെ. എസ്. മണ്ഡലം പ്രസിഡന്റു മാരായ ഷാജി ഇട്ടിക്കൽ, റെജി അമയന്നൂർ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശിവപ്രസാദ് ഇരവിമംഗലം, ശിവസേന ജില്ലാ പ്രസിഡന്റ് കെ. എസ്. രാജീവ് ആചാരി, എൽ. ജെ.പി ജില്ലാ സെക്രട്ടറി ബാബുരാജ്, ടിന്റു മനോജ്, സി. ജി.ഗോപകുമാർ, മഞ്ജു പ്രദീപ്, മഞ്ജു സുരേഷ് എന്നിവർ പ്രസംഗിച്ചു.