കുടിവെള്ളം ഉറപ്പാക്കണം
Sunday 29 March 2026 1:45 AM IST
കോട്ടയം: വേനൽക്കാലത്ത് കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്കും വാട്ടർ അതോറിട്ടിയ്ക്കും കളക്ടർ ചേതൻകുമാർ മീണ നിർദ്ദേശം നൽകി. കളക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ കുടിവെള്ള ദൗർലഭ്യം നേരിടുന്ന സ്ഥലങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്നതിന് പഞ്ചായത്തുകളും നഗരസഭകളും തനതുഫണ്ടിൽ നിന്ന് തുക കണ്ടെത്തണം. വെള്ളം എത്തിക്കുന്ന വാഹനങ്ങളിലോ ടാങ്കുകളിലോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു അടയാളവും ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.