ശ്രീധരൻ

Saturday 28 March 2026 5:27 PM IST
ശ്രീധരൻ

പാനൂർ: ചമ്പാട് അരയാക്കൂൽ കുനിയിൽ ആശ്രിതം വീട്ടിൽ സി.ടി. ശ്രീധരൻ (72) നിര്യാതനായി. എലാങ്കോട് ചെറിയാട്ട് താഴെ കുനിയിൽ കുടുംബാംഗമാണ്. പരേതരായ കുഞ്ഞമ്പുവിന്റെയും ദേവൂട്ടിയുടെയും മകനാണ്. ആദ്യകാല രാഷ്ട്രീയ സ്വയം സേവക സംഘം, ഭാരതീയ ജനതാ പാർട്ടി പ്രവർത്തകനാണ്. ബി.ജെ.പി. പെരിങ്ങളം മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. വൈക്കോൽ കച്ചവടം നടത്തിയിരുന്നു. ഭാര്യ: രമ. മക്കൾ: സുജില, വിജില, വിജീഷ്. മരുമക്കൾ: കെ.കെ. വിനോദൻ (ജൂനിയർ സൂപ്രണ്ട്, മുൻസിഫ് കോടതി, വടകര), സുനിൽ (ടെക്സ്റ്റൈൽസ്, മട്ടന്നൂർ). സഹോദരങ്ങൾ: സി.ടി. അശോകൻ, ശാരദ, രജിത, കാർത്തിക, പരേതരായ ഭാസ്‌കരൻ, രാഘവൻ.