'സേതുവിന്റെ കെമസ്ട്രി ടീച്ചർക്ക്'; ചാക്കോച്ചൻ ചിത്രം ഒരു ദുരൂഹ സാഹചര്യത്തിൽ ആദ്യഗാനം പുറത്ത്
ഏറെ കൗതുകകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിന്റെ ആദ്യ ഗാനമെത്തി. ഒരു എഫ്.എം. റേഡിയോ സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്നതാണ് ഗാനം. സേതുവിന്റെ സ്വന്തം കെമിസ്ടിടീച്ചർക്കു ഡെഡിക്കേറ്റ് ചെയ്യുന്നതാണ് ഗാനം. . 'ഞാൻ ആൽക്കലി "എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. രതീഷ് ബാലകൃഷ്ണൻപൊതുവാളിന്റെ വരികൾക്ക് ഡോൺ വിൻസന്റ് ഈണ മിട്ട ഗാനം ആലപിച്ചത് കപിൽ കപിലനും,നേഹാ നായരുമാണ് . ഗൃഹാതുരത്വം ഉണർത്തുന്ന പശ്ചാത്തലത്തിൽ സ്നേഹത്തിനും സൗഹൃദത്തിനും ഏറെ പ്രാധാന്യം നൽകിയാണ് ഗാനത്തിന്റെ ദൃശ്യവത്കരണം. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു, ശരണ്യ രാമചന്ദ്രൻ എന്നിവരാണ് ഗാന രംഗത്ത്. സുധീഷ്, രാജേഷ് മാധവൻ, ചിദംബരം, പൂജ മോഹൻരാജ് , ദിവ്യ വിശ്വനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം - അർജുൻ സേതു എഡിറ്റിംഗ്-മനോജ് കണ്ണോത്ത്. മാജിക് ഫ്രെയിംസ് ആന്റ് ഉദയ പിക് ചേഴ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം. വിതരണം മാജിക് ഫ്രെയിംസ് റിലീസ്. പി.ആർ. ഒ വാഴൂർ ജോസ്.