പറന്നുയരുന്ന പേട്രിയറ്റ്,​ ട്രെയിലർ ഉടൻ ​പു​റ​ത്തി​റ​ങ്ങും

Sunday 29 March 2026 6:33 AM IST

മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പേ​ട്രി​യ​റ്റ് ​ട്രെ​യി​ല​ർ​ ഉടൻ ​പു​റ​ത്തി​റ​ങ്ങും.​ 3​ ​മി​നി​ട്ട് 29​ ​സെ​ക്ക​ൻ​ഡ് ​ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് ​ട്രെ​യി​ല​ർ.​ ​മ​ല​യാ​ള​ത്തി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​തി​ൽ​ ​നീ​ണ്ട​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​ട്രെ​യി​ല​റു​ക​ളി​ൽ​ ​ഒ​ന്നാ​ണി​ത്.​സ്പൈ​ത്രി​ല്ല​ർ​ആ​ക്ഷ​ൻ​ ​ചി​ത്ര​മാ​യ​ ​പേ​ട്രി​യ​റ്റ് ​ഏ​പ്രി​ൽ​ 23​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും

.​ ​ചി​ത്ര​ത്തി​ലെ കാ​റ്റു​തൊ​ട്ട​പ്പോ​ൾ​ ​എ​ന്ന​ ​വ​രി​ക​ളോ​ടെ​ ​തു​ട​ങ്ങു​ന്ന​ ​പ്ര​ണ​യ​ ​ഗാ​നം​ ​ഹി​റ്റ് ​ചാ​ർ​ട്ടി​ൽ​ ​ഇ​ടം​ ​തേ​ടി.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​യും​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ന്റെ​യും​ ​മ​നോ​ഹ​ര​മാ​യ​ ​പ്ര​ണ​യ​ ​നി​മി​ഷ​ങ്ങ​ളാ​ണ് ​ഗാ​ന​ത്തി​ൽ.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ഇ​രു​വ​രും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​സു​ഷി​ൻ​ ​ശ്യാം​ ​സം​ഗീ​തം​ ​പ​ക​ർ​ന്ന​ ​ഗാ​ന​ത്തി​ന് ​അ​ൻ​വ​ർ​ ​അ​ലി​ ​ആ​ണ് ​വ​രി​ക​ൾ​ ​ര​ചി​ച്ച​ത്.​ ​ അ​തേ​സ​മ​യം​ 19​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​പേ​ട്രി​യ​റ്റ്.​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ന​യ​ൻ​താ​ര,​ ​രേ​വ​തി,​ ​രാ​ജീ​വ് ​മേ​നോ​ൻ,​​​ ​ഷ​ഹീ​ൻ​ ​സി​ദി​ഖ്,​​​ജി​നു​ ​ജോ​സ​ഫ്,​ ​ഡാ​നി​ഷ് ​ഹു​സൈ​ൻ,​​​സെ​റീ​ൻ​ ​ഷി​ഹാ​ബ് ​തു​ട​ങ്ങി​യ​വ​രും​ ​മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​പ​ത്തി​ല​ധി​കം​ ​ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ല​ധി​കം​ ​നീ​ണ്ട​താ​യി​രു​ന്നു​ ​ചി​ത്രീ​ക​ര​ണം. ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി,​ ​കി​ച്ച​പ്പു​ ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ്,​ ​കെ​ .​ജി​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​മ​നു​ഷ് ​ന​ന്ദ​ൻ,​ ​എ​ഡി​റ്റിം​ഗ് ​-​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ,​ ​രാ​ഹു​ൽ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​വി​ത​ര​ണം​ ​ആ​ൻ​ ​മെ​ഗാ​ ​മീ​ഡി​യ​ .